ഭരണത്തുടര്‍ച്ച ഉറപ്പ്; സീറ്റുകളുടെ എണ്ണം പറയുന്നില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഇന്ന് നടക്കുന്നത് എക്സിറ്റ് പോളുകളുടെ കൗണ്ടിങ് അല്ലെന്നും ജനങ്ങള്‍ ചെയ്ത വോട്ടാണ് എണ്ണുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു.ഡി.എഫിന് എതിരാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ചെയ്ത വോട്ടിന്റെ കൗണ്ടിങാണ് നടക്കുക.അതില്‍ കാര്യങ്ങള്‍ വ്യക്തമാകും.
യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ഉറപ്പാണ്. എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്നില്ല. എന്നാല്‍ യു.ഡി.എഫ് വിജയിക്കും എന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ട്. കേരളത്തില്‍ ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ല.
1977 ല്‍ ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ചതാണ്. സി.പി.എമ്മിന് ഏറെ സ്വാധീനമുള്ള ഉദുമ മണ്ഡലത്തില്‍പ്പോലും അന്ന് അവര്‍ക്ക് വിജയിക്കാനായില്ല. പിന്നെ ഇപ്പോള്‍ എങ്ങനെയാണ് ജയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെയാണ് തന്റെ മുഖ്യമന്ത്രിസ്ഥാനം. അതിനുശേഷമുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."