HOME
DETAILS
MAL
ആഭിഭാഷകരുടെ രീതി അംഗീകരിക്കാനാകില്ലെന്ന്
backup
November 13 2016 | 04:11 AM
കോഴിക്കോട്: കേരളത്തിലെ കോടതികള്‍ തങ്ങളുടെ സ്വകാര്യസ്വത്താണെന്ന ധാരണയില്‍ ഒരുപറ്റം ആഭിഭാഷകര്‍ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് യുവ ജനതാദള്‍ (യു) സംസഥാന പ്രസിഡന്റ് സലീം മടവൂര്‍ വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ നാലാം എസ്റ്റേറ്റിനെ തകര്‍ക്കുന്ന സമീപനമാണ് ഇത്തരം അഭിഭാഷകര്‍ വച്ചുപുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതികളിലെ മാധ്യമവിലക്കിനെതിരേ യുവ ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 15ന് രാവിലെ 10ന് ഹൈക്കോടതിക്കു സമീപം നടത്തുന്ന ഉപവാസസമരം ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."