കര്‍ണാടകയിലെ ഉണ്ടകൊപ്ര തൊട്ടില്‍പ്പാലത്ത് ഇറക്കുമതി ചെയ്യുന്നത് കര്‍ഷകര്‍ തടഞ്ഞു
തൊട്ടില്‍പ്പാലം: കര്‍ണാടകയിലെ ടിറ്റൂരില്‍ നിന്നും കൊണ്ടുവന്ന കിന്റല്‍ കണക്കിന് ഉണ്ടകൊപ്ര തൊട്ടില്‍പ്പാലത്ത് ഇറക്കുമതി ചെയ്യുന്നത് സംയുക്ത കര്‍ഷകസംഘം തടഞ്ഞു. ആഗോളതലത്തില്‍ തന്നെ മികച്ച ഗുണനിലവാരമുള്ള കുറ്റ്യാടി തേങ്ങയ്‌ക്കൊപ്പം കര്‍ണാടകയില്‍ നിന്നും കൊണ്ടുവരുന്ന നാളികേരം മിക്‌സ് ചെയ്ത് വന്‍തോതില്‍ വില്‍പ്പന നടത്തുന്നുവെന്നാരോപിച്ചാണ് തൊട്ടില്‍പ്പാലത്തെ മലഞ്ചരക്ക് കടയില്‍ ഇറക്കുകയായിരുന്ന ഉണ്ടകൊപ്ര കര്‍ഷകരെത്തി തടഞ്ഞത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.
250 ചാക്കുകളിലായി ഒരു ലോഡ് ഉണ്ടകൊപ്രയാണ് കര്‍ണാടകയില്‍ നിന്നും തൊട്ടില്‍പ്പാലത്തെത്തിയത്. ഇങ്ങനെ വില്‍പ്പന നടത്തുന്നത് കുറ്റ്യാടി തേങ്ങയുടെ ഗുണനിലവാരം ഇല്ലാതാക്കിയെന്നും നാളീകേരത്തിന് ലഭിച്ചുകൊണ്ടിരുന്ന മികച്ച വില നഷ്ടപ്പെട്ട് വന്‍ വിലയിടിവിന് കാരണമാക്കിയെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. കിന്റലിന് 7600 വരെ ലഭിച്ചിരുന്ന കുറ്റ്യാടിയിലെ ഉണ്ടകൊപ്രയ്ക്ക് വിപണിയില്‍ 5400ലേക്കെത്തിയത് ഇത് കൊണ്ടാണെന്നും കര്‍ഷകര്‍ പറഞ്ഞു.
അതേസമയം, കര്‍ഷകരുടെ ആരോപണം വ്യാപാരി നിഷേധിച്ചു. കുറ്റ്യാടിയിലെയും കര്‍ണാടകയിലെയും നാളീകേരങ്ങള്‍ മിക്‌സ് ചെയ്ത് വില്‍പ്പന നടത്തുന്നില്ലെന്നും കര്‍ണാടകയിലെ ഉണ്ടകൊപ്ര ഇവിടെ കൊണ്ടുവന്ന് കൊപ്രയാക്കുക മാത്രമാണെന്നും വ്യാപാരി പറഞ്ഞു. സംയുക്ത കര്‍ഷകസംഘത്തിന്റെ പരാതി പ്രകാരം തൊട്ടില്‍പ്പാലം പോലിസ് കര്‍ഷകര്‍ തടഞ്ഞ ലോറി കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."