കരളുകത്തി മലയോര കര്‍ഷകര്‍
ശ്രീകണ്ഠപുരം: റബറിന് വില പേരിനുമാത്രം,റേഷന്‍ കരട് ലിസ്റ്റില്‍ നിന്നു അര്‍ഹതയുണ്ടായിട്ടും പുറത്ത്, കൃഷിയിടങ്ങള്‍ കരിച്ച തുലാമഴയുടെ ഒളിച്ചുകളി, അതിനു പുറകെ കറന്‍സിയുടെ പിന്‍വലിക്കലും വന്നതോടെ ജീവിതത്തിനും ആത്മഹത്യയ്ക്കുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെയാണ് മലയോര ജനത മുന്നോട്ടുപോകുന്നത്. ജീവിതം നിലനിര്‍ത്താന്‍ കൈയിലുള്ള ആയിരവും, അഞ്ഞൂറും മാറാന്‍ ബാങ്കുപടിക്കലും എ.ടി.എമ്മിന്റെ മുന്‍പിലും ക്യൂനിന്നു മലയോര ജനത നിരാശയോടെ മടങ്ങുന്ന കാഴ്ചയാണെങ്ങും. കിട്ടിയവരാകട്ടെ രണ്ടായിരത്തിന്റ പുതിയ നോട്ടിന് ചില്ലറ തേടി അലയുകയാണ്. കര്‍ഷക തൊഴിലാളികളും, കൂലിപ്പണിക്കാരായ പാവങ്ങളും രാവിലെ മുതല്‍ വൈകുന്നേരം വരെ പണിയെടുത്ത് കിട്ടിയ പഴയ നോട്ടുകൊടുത്ത് സാധനങ്ങള്‍ വാങ്ങാനാവാതെ ടൗണില്‍ നിന്ന് അലയുകയാണ്. തുലാമഴ ചതിച്ചതിനാല്‍ നാട്ടിന്‍പുറത്ത് വയലില്‍ കൃഷി ചെയ്ത അരിയെങ്കിലും തിളപ്പിച്ച് കഞ്ഞിയാക്കി കുടിക്കാമെന്നതു പോലും നടക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."