HOME
DETAILS
MAL
നെടുമങ്ങാട് ജില്ലാ ആശുപത്രിക്കു സമ ീപത്തെ ഹോട്ടലില്‍ നിന്നു വാങ്ങിയ ഭക്ഷണത്തില്‍ പുഴു
backup
November 14 2016 | 05:11 AM
നെടുമങ്ങാട്: ജില്ലാ ആശുപത്രിയുടെ മുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നു വാങ്ങിയ ഭക്ഷണത്തില്‍ പുഴു.
ആശുപത്രിയിലെ പ്രസവ വാര്‍ഡിലുള്ള വിതുര ആനപ്പാറ വാളങ്കി റോഡരികത്തു വീട്ടില്‍ ഗ്രീഷ്മ ജോര്‍ജിന്റെ അമ്മ അനിത ഇന്നലെ രാവിലെ ബിസ്മി ബേക്കറി ആന്‍ഡ് സ്റ്റോര്‍ എന്ന പേരിലുള്ള ഹോട്ടലില്‍ നിന്നും വാങ്ങിയ അപ്പത്തിലാണ് പുഴുവിനെ കണ്ടെത്തിയത് . ഉടന്‍തന്നെ വിവരം നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചു.ഇവിടെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് രോഗികള്‍ പറഞ്ഞു. നെടുമങ്ങാട് നഗരസഭാ പരിധിയില്‍ നിരവധി തട്ടുകടകളും ഫാസ്റ്റ് ഫുഡ് ഹോട്ടലുകളും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ വിഭാഗം കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."