HOME
DETAILS
MAL
ഹൃദയകാരുണ്യം പദ്ധതിക്ക് തുടക്കമായി
backup
November 14 2016 | 05:11 AM
കൊല്ലം: സാധാരണക്കാരായ ഹൃദ്രോഗികള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ ആന്‍ജിയോപ്ലാസ്റ്റിയും ഹൃദയശസ്ത്രക്രിയയും സാധ്യമാക്കുന്ന ഹൃദയകാരുണ്യം പദ്ധതിക്ക് തുടക്കമായി. കടപ്പാക്കട സ്പോര്‍ട്സ് ക്ലബും ശ്രീ ഉത്രം തിരുനാള്‍ റോയല്‍ ഹോസ്പിറ്റലും സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം റോയല്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സി. ഭരത്ചന്ദ്രന് നിര്‍വ്വഹിച്ചു.
ക്യാംപില്‍ ഡോ. ഭരത്ചന്ദ്രന്റെ നേതൃത്വത്തില്‍ നാനൂറോളം രോഗികള്‍ക്ക് ഹൃദയപരിശോധനകള്‍ നടത്തി. കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ജോയിന്റ് സെക്രട്ടറി ഹരിദാസ്,ഹോസ്പിറ്റല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റെ സുനില്‍ മാത്യു പ്രസംഗിച്ചു. സൗജന്യ ഹൃദ്രോഗ ചികിത്സാ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 97464 66440.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."