വന്നൂ, ഹ്യൂണ്ടായ് ടക്‌സണ്‍
ന്യൂഡല്‍ഹി: ഹ്യൂണ്ടായി ഇന്ത്യ പുറത്തിറക്കിയ ഏറ്റവും പുതിയ എസ്.യു.വി മോഡലായ ടക്‌സണ്‍ പുറത്തിറങ്ങി. മൂന്നാം തലമുറ വാഹനമായ ടക്‌സണ് ഇന്ത്യയില്‍ മികച്ച ജനപ്രീതിയാണ് ലഭിക്കുന്നത്. 2016 ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഹ്യൂണ്ടായ് പുതിയ മോഡല്‍ അവതരിപ്പിച്ചത്.
20-25 ലക്ഷം വരെയാണ് ഇതിന്റെ ഏകദേശ വില. ഹോണ്ട സി.ആര്‍.വി, സ്‌കോഡ യെറ്റി,റെക്‌സ്റ്റണ്‍ സാങ്‌യോങ് എന്നീ മോഡലുകളുമായിട്ടായിരിക്കും ടക്‌സണ്‍ വിപണിയില്‍ ഏറ്റുമുട്ടുക.
ഓട്ടോമാറ്റഡ് ആന്റ് മാന്വല്‍, പെട്രോള്‍,ഡീസല്‍ മോഡലുകളില്‍ ടക്‌സണ്‍ ലഭ്യമാണ്. തികച്ചും മനോഹരവും അത്യാകര്‍ഷകമായ വശ്യതയും ഉള്‍ച്ചേര്‍ന്നതാണ് പുതിയ ടക്‌സണ്‍. വ്യത്യസ്ഥമായ അഞ്ചു കളറുകളിലാണ് കാര്‍ പുറത്തിറക്കിയത്. പെട്രോള്‍ എന്‍ജിനില്‍ 13 ഉം ഡീസല്‍ മോഡലിന് 18ഉമാണ് അറായ് അംഗീകരിച്ച ഇന്ധന ക്ഷമത. ഇന്ത്യക്ക് പുറത്ത് നേരത്തെ ജനപ്രീതി നേടിയ മോഡലാണ് ടക്‌സണ്‍.
ആറു എയര്‍ ബാഗുകള്‍,എ.ബി.എസ്,ഇ.ബി.ഡി,വി.എസ്.സി എന്നീ സുരക്ഷാ സംവിധാനവും കാറിലുണ്ടാകും. എന്‍.സി.എ.പിയുടെ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ചിട്ടുണ്ട് ടക്‌സണ്. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വലിയ വില്‍പനയാണ് ഹ്യൂണ്ടായിയുടെ വിവിധ മോഡലുകള്‍ നേടിയത്.
റോഡ് സൈഡ് അസിസ്റ്റന്‍സ്, മുപ്പതിനായിരം കിലോമീറ്റര്‍ സൗജന്യ മെയിന്റനന്‍സ് സഹായം, വീട്ടിലെത്തിയുള്ള പരിശോധന തുടങ്ങി മൂന്ന് വര്‍ഷത്തേക്കുള്ള കസ്റ്റമര്‍ കെയര്‍ സംവിധാനവും ഹ്യൂണ്ടായി ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."