കോട്ടയം മെഡിക്കല്‍ കോളജിന് പുതിയ കാത്ത് ലാബ്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തിന് പുതിയ കാത്ത് ലാബും കാന്‍സര്‍ വിഭാഗത്തിന് പുതിയ ലീനിയര്‍ ആക്്‌സിലേറ്ററും അനുവദിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.
മന്ത്രി ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനുശേഷമുള്ള മന്ത്രിയുടെകന്നി സന്ദര്‍ശനമായിരുന്നു.
ഉച്ചക്ക് പന്ത്രണ്ടരയോടെ എത്തിയ മന്ത്രിയെ മെഡിക്കല്‍ കോളജ് അങ്കണത്തില്‍ വകുപ്പ് ഡയറക്ടര്‍ ഡോ. റംല ബീവി, പ്രന്‍സിപ്പല്‍ ഡോ.ജോസ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍, ആര്‍.എം.ഓ ഡോ. ആര്‍.പി രജ്ജിന്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗത്തിലെത്തിയ മന്ത്രി ഡയാലിസിസിന് വിധേയരാകാന്‍ എത്തിയവരെ കണ്ടു.
വൃക്ക രോഗചികിത്സയില്‍ നെഫ്രൊളജി വിഭാഗത്തിന്റെ പ്രവര്‍ത്തന നേട്ടങ്ങളും,അപര്യാപ്തതയും സംബന്ധിച്ച് തലവന്‍ ഡോ.കെ.പി ജയകുമാര്‍ മന്ത്രിയോട്് വിശദീകരിച്ചു.
സൗകര്യങ്ങളുടേയും ജീവനക്കാരുടേയും കുറവുകള്‍ക്കിടയിലും വൃക്കയും അനുബന്ധ അവയവങ്ങളും ഏറ്റവും കുറഞ്ഞ ചെലവില്‍ മാറ്റി വയ്ക്കുന്നിനുള്ള ചികിത്സയാണ് നടത്തി വരുന്നതെന്ന് അദ്ദേഹം അറിയിച്ചു.
നവീകരിച്ച നെഫ്രോളജി വാര്‍ഡിന്റേയും ,മെഡിക്കല്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി വൃക്കരോഗ ചികില്‍സയുമായി ബന്ധപ്പെട്ട് ഐ.സി.യു വില്‍ കിടക്കുന്നവരെ ഗ്ലാസ്സ് ജനാലയിലൂടെ വീക്ഷിച്ചു.
പുരുഷന്മാരുടേയും സ്ത്രീകളുടേയും മെഡിക്കല്‍ വാര്‍ഡിലും ശബരി മല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് 60 കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള അയ്യപ്പ വാര്‍ഡിലുമുള്ള ക്രമീകരണങ്ങള്‍ പരിശോധിച്ചു.
ചികിത്സയില്‍ കഴിയുന്നവരോടും കൂട്ടിരിപ്പുകാരോടും രോഗവിവരങ്ങള്‍ ആരാഞ്ഞു.തുടര്‍ന്ന് കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ ഹൃദയ ശസ്ത്രക്രീയക്കും ചികിത്സക്കുമുള്ള സൗകര്യങ്ങളും നേരില്‍ കണ്ട മന്ത്രി തന്റെ സന്ദര്‍ശന ലക്ഷ്യവും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയെ ലോകോത്തര നിലവാരത്തിനുള്ള ചികിത്സാ സേവനങ്ങള്‍ നല്‍കുന്ന തരത്തിലാക്കി ഉയര്‍ത്തുന്നതിന് എടുക്കാന്‍ പോകുന്ന തയാറെടുപ്പുകളുംസംബന്ധിച്ച വിവരങ്ങള്‍ സെമിനാര്‍ ഹാളില്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."