HOME
DETAILS
MAL
ഉംറക്ക് ഏര്‍പ്പെടുത്തിയ അധിക ഫീസ് പിന്‍വലിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
backup
November 14 2016 | 11:11 AM
ദമാം: രണ്ടാം തവണ ഉംറക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക വിസാ ഫീസായ 2000 റിയാല്‍ പിന് വലിച്ചെന്ന വാര്‍ത്ത സഊദി ഹജ്ജ് ഉംറ മന്ത്രാലയം നിഷേധിച്ചു. പാകിസ്ഥാന് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലുമാണ് അധിക ഫീസ് പിന്‍വലിച്ചെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്.
പുതിയ ഹിജ്റ വര്‍ഷത്തോടെയാണ് സഊദിയിലേക്കുള്ള മുഴുവന്‍ വിസകള്‍ക്കും അധിക ഫീസ് ഏര്‍പ്പെടുത്തിയത്. ഇത് പ്രകാരം ഹജ്ജിനും ഉംറക്കുമെത്തുന്ന തീര്‍ത്ഥാടകര്‍ക്കും 2000 റിയാല്‍ നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആദ്യ തവണ ഹജ്ജും ഉംറയും സൗജന്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അധിക ഫീസ് പിന്‍വലിച്ചെന്ന വാര്‍ത്ത പ്രചരിച്ചതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും രണ്ടാം തവണ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ അധിക ഫീസ് നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."