വാര്‍ഡ്തലത്തില്‍ കുടിവെള്ള വിതരണത്തിന് തീരുമാനം
കോഴിക്കോട്: വരള്‍ച്ചക്കാലത്തെ കുടിവെള്ളക്ഷാമം നേരിടാന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കുടിവെള്ള വിതരണ കിയോസ്ക്കുകള്‍ സ്ഥാപിക്കാന്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയ്ക്കായി സമഗ്ര വരള്‍ച്ചാ നിവാരണ പദ്ധതി രുപീകരിക്കാനും തീരുമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കുടിവെള്ള വിതരണത്തിന് ഉചിതമായ സ്ഥലം കണ്ടെത്തണം.
ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ 1226 വാര്‍ഡുകളും മുനിസിപ്പാലിറ്റികളില്‍ 265 വാര്‍ഡുകളും കോര്‍പറേഷനില്‍ 75 വാര്‍ഡുകളുമാണുള്ളത്. ഓരോ വാര്‍ഡിലും കുടിവെള്ള സംഭരണത്തിനും വിതരണത്തിനുമായി 5,000 ലിറ്ററിന്റെ ടാങ്കുകള്‍ സ്ഥാപിക്കും. ആവശ്യമെന്ന് തോന്നിയാല്‍ കുടുതല്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എം.എല്‍.എമാരായ പി.ടി.എ റഹീം, കാരാട്ട് അബ്ദുല്‍ റസാഖ്, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."