നാട്ടുകാര്‍ വനപാലകരെ ബന്ദികളാക്കി
പനമരം: കഴിഞ്ഞ ദിവസം കാട്ടാന ചരിഞ്ഞ അതിരാറ്റ്കുന്ന് കാടാംകുളം വയലില്‍ നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി. കഴിഞ്ഞ ദിവസം പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി നെല്‍വയലുകള്‍ നശിപ്പിച്ചിരുന്നു.
ഇത് അന്വേഷിക്കാനായി സ്ഥലത്തെത്തിയപ്പോഴാണ് കര്‍ഷകരും നാട്ടുകാരും ചേര്‍ന്ന് ചെതലയം ഫോറസ്റ്റ് ഓഫിസര്‍ മുസ്തഫ സാദിഖ്, ബീറ്റ് ഓഫിസര്‍മാരായ കെ.യു സുരേന്ദ്രന്‍, അച്ചപ്പന്‍, വാച്ചര്‍ രാജേഷ,് ഡ്രൈവര്‍ മാനുവല്‍ തുടങ്ങിയവരെയാണ് നാട്ടുകാര്‍ മണിക്കൂറുകളാളം ബന്ദികളാക്കിയത്. ജില്ലാ കലക്ടറോ, ഡി.എഫ്.ഒ എന്നിവര്‍ സ്ഥലത്തെത്തിയാലേ ഉദ്യോഗസ്ഥരെ മോചിപ്പിക്കൂ എന്ന നിലപാടിലായിരുന്നു ജനം.
തുടര്‍ന്ന് ഡി.എഫ്.ഒ സജികുമാര്‍ രയരോത്തും സംഘവുമെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പ്രദേശത്ത് രാത്രികാലങ്ങളില്‍ പട്രോളിങിന് രണ്ടു ജീവനക്കാരെ നിയമിക്കുകയും മണ്ണിടിഞ്ഞ് മൂടിയ ട്രഞ്ച് പുനസ്ഥാപിക്കാനും തീരുമാനമായി. ജെ.സി.ബി സ്ഥലത്തെത്തി പ്രവൃത്തി ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ വൈകുന്നേരത്തോടെ ഉദ്യോഗസ്ഥരെ വിട്ടയച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസം കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ഒരാളെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."