മാളത്തിലൊളിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍
കണ്ണൂര്‍: മോദി നല്‍കിയ പണി കൂടുതല്‍ കിട്ടിയത് താഴെതട്ടിലുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക്. ആദ്യ രണ്ടുദിനം മോദിയുടെ സാമ്പത്തിക സര്‍ജിക്കല്‍ അറ്റാക്കിനെ വാനോളം പുകഴ്ത്തിയവര്‍ ആറാംനാളായപ്പോഴേക്കും മാളത്തിലൊളിച്ചു. ജനരോഷം ഭയന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു ബാങ്ക് പരിസരത്തു കൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കുമ്മനവും കെ സുരേന്ദ്രനുമൊഴികെ മറ്റു നേതാക്കന്‍മാര്‍ നോട്ടുമാറ്റത്തെ അനുകൂലിച്ചു ഇതുവരെ പരസ്യമായി രംഗത്തുവന്നിട്ടില്ല. ഈ അവസ്ഥ അന്‍പതു ദിവസം കൂടി സഹിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ബി.ജെ.പിക്കാരെ വെട്ടിലാക്കിയിരിക്കുകയാണ്. മറ്റു സംഘടനകള്‍ ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവരെ സഹായിക്കാന്‍ ഹെല്‍പ് ഡസ്‌കുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി ജനങ്ങള്‍ക്ക് ആശ്വാസം പകരാനിറങ്ങിയപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേയെന്ന ഭാവത്തില്‍ നടക്കേണ്ട അവസ്ഥയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍. എരിതീയില്‍ എണ്ണയൊഴിക്കാന്‍ കോണ്‍ഗ്രസ് സമരവുമായി രംഗത്തുവന്നതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ബി.ജെ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."