ജയില്‍ തടവറയില്‍ നിന്ന് സഹോദരങ്ങള്‍ പത്താം തരം പരീക്ഷയെഴുതി
തൃക്കരിപ്പൂര്‍: ജയിലിന്റെ തടവറയില്‍ നിന്നും സഹോദരങ്ങളായ സി. അനില്‍കുമാറും, സി. മനോജ് കുമാറും പത്താം തരം തുല്യതാ പരീക്ഷയെഴുതാനെത്തി. തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ ആരംഭിച്ച പത്താംതരം തുല്യതാ പരീക്ഷയെഴുതാനാണ് ചീമേനി തുറന്ന ജയിലില്‍ നിന്നും അഞ്ചു തടവുകാരാണ് എത്തിയത്. ജീവിതത്തില്‍ സംഭവിച്ചുപോയ കൊലപാതകം ഓര്‍ക്കാന്‍ പോലും സഹോദരങ്ങളായ അനിലും മനോജും ഇഷ്ടപ്പെടുന്നില്ല. ഇരുവരും 13 വര്‍ഷമായി തടവ് അനുഭവിക്കുന്നുണ്ട്. ഇതില്‍ ഏഴുവര്‍ഷമായി ചീമേനി തുറന്ന ജയിലിലാണ് തടവില്‍ കഴിയുന്നത്. വയനാട് ബത്തേരി സ്വദേശി രണ്ടുവര്‍ഷം മുന്‍പാണ് ചീമേനിയില്‍ എത്തിയത്, അഞ്ചു വര്‍ഷം മുന്‍പ് എത്തിയ മാനന്തവാടിയിലെ കെ.കെ വിജയന്‍, തലശ്ശേരിയിലെ ഷാജി എന്നിവരും പരീക്ഷയെഴുതാനെത്തി. എല്ലാ ശനിയാഴ്ച്ചയും ഞായാറാഴ്ച്ചയും പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ക്ലാസില്‍ എത്തിയാണ് പഠനം.
ഹോട്ടലിലെ മൂന്നു നേര്‍ച്ചപ്പെട്ടികള്‍ കവര്‍ന്നു
ചെര്‍ക്കള: ചില്ലറ ക്ഷാമം രൂക്ഷമായതോടെ നഗരത്തില്‍ മോഷണം പതിവാകുന്നതായി പരാതി. അഞ്ചു ദിവസം മുമ്പു മോഷണം നടന്ന നെല്ലിക്കട്ടയിലെ തലശ്ശേരി ഹോട്ടലിലെ നേര്‍ച്ച പെട്ടിയില്‍ നിന്നു വീണ്ടും പണം കവര്‍ന്നു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പിന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. മേശയില്‍ സൂക്ഷിച്ചിരുന്ന 12,000 രൂപ, പള്ളിയുടെ നേര്‍ച്ചപ്പെട്ടി, മൊബൈല്‍ ഫോണ്‍, രേഖകളടങ്ങിയ പേഴ്‌സ് എന്നിവയാണ് മോഷണം പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."