കുന്നത്തുനാട് പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തി
പള്ളിക്കര: വിഷം വിതച്ച് മരണം കൊയ്യുന്ന ഓട്ടോ ഫൈബ് കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പൂന്നോര്‍ക്കോട് ഗ്രാമത്തിലെ ജനകീയ പ്രതിരോധ സമിതിയുടെയും, മൈത്രി റസിഡന്റ് അസോസിയേഷന്റെയും, നേതൃത്വത്തില്‍ നാട്ടുകാര്‍ കുന്നത്തുനാട് പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. വടക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കമ്പിയുടെ പരിസരത്തു താമസിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിലോ, പൂന്നോര്‍ക്കോട് ഗ്രാമത്തിലെ നാട്ടുകാരോട മറ്റോ അന്വേഷിക്കാതെയും, ആശയ വിനിമയം നടത്താതെയും പി.സി.ബിയും, ഡി.എം.യും അനധികൃത അനുമതി നല്‍കുകയായിരുന്നു എന്നും കമ്പനി അടച്ചു പൂട്ടാന്‍ കുന്നത്തുനാട് പഞ്ചായത്ത് കമ്മിറ്റി നടപടി സ്വീകരിക്കണമെന്നും ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ സമരത്തിനു അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് ഒന്നടങ്കം ആവശ്യപ്പെട്ടു.
തുടര്‍ന്ന് സമരസമിതി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് ടി.പി അബുബക്കര്‍, വിദ്യഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ശശി, വാര്‍ഡ് മെമ്പര്‍മാരായ രാജപ്പന്‍, എ.വി യാക്കോബ്, എം.എന്‍ കൃഷ്ണകുമാര്‍, കെ.കെ പ്രഭാകരന്‍, വാഹിത മുഹമ്മദ്, സി പി എം ലോക്കല്‍ സെക്രട്ടറി അബ്ദുള്‍ കരിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."