ശിശുദിനറാലി: നാലായിരത്തോളം കുട്ടികള്‍ പങ്കെടുത്തുകൊച്ചി: വര്‍ണച്ചിറകുകള്‍ വിടര്‍ത്തി പൂമ്പാറ്റകളായും നിറമുള്ള പൂക്കളായും ചാച്ചാനെഹ്‌റുമാരായും മറ്റ് സ്വാതന്ത്ര്യസമര സേനാനികളായും വാദ്യമേ
ളങ്ങളോടെ നിരത്തിലൂടെ നീങ്ങിയ കുട്ടികളായിരുന്നു ശിശുദിനത്തിന് നഗരത്തിന് അഴകു പകര്‍ന്നത്.
ജില്ലാ ഭരണകൂടത്തിന്റെയും ശിശുക്ഷേമസമിതിയുടെയും ആഭിമുഖ്യത്തില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശിശുദിനറാലിയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി നാലായിരത്തോളം കുട്ടികള്‍ പങ്കെടുത്തു.
രാവിലെ രാജേന്ദ്രമൈതാനിയില്‍ കലക്ടര്‍ കെ മുഹമ്മദ് വൈ. സഫീറുള്ള ശിശുദിനറാലി ഫല്‍ഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷം കുട്ടികളുടെ ചാച്ചാനെഹ്‌റുവായി തെരഞ്ഞെടുക്കപ്പെട്ട എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് യു.പി സ്‌കൂളിലെ ലക്ഷ്മി അനിലിന്റെ നേതൃത്വത്തില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിലേക്ക് വര്‍ണാഭമായ റാലി സംഘടിപ്പിച്ചു.വര്‍ണക്കുടകളും വാദ്യമേളവുമായി നീങ്ങുന്ന റാലിയ്ക്ക് മുന്നോടിയായി പരിശീലനം ലഭിച്ച സ്‌കേറ്റിംഗ് താരങ്ങളും ഉണ്ടായിരുന്നു. നെഹ്‌റു വേഷക്കാര്‍ക്കു പുറമെ ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഇന്ദിരാഗാന്ധി എന്നിവരുടെ വേഷത്തിലും കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു.
മാലിന്യവിമുക്ത കേരളത്തിനായി ആഹ്വാനം ചെയ്തുകൊണ്ടുള്ള ബാനറുകളും റാലിയില്‍ കാണാമായിരുന്നു.
തങ്ങളുടെ സ്ഥാപനദിവസം കൂടിയായ ശിശുദിനത്തിന് രണ്ടു വലിയ ബലൂണ്‍ ഭീമന്‍മാരെ ഒരുക്കിക്കൊണ്ടാണ് നെഹ്‌റു യുവകേന്ദ്ര റാലിയില്‍ പങ്കെടുത്തത്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ അവസാനിച്ച റാലിക്കുശേഷം കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിച്ചു. എ.ഡി.സി (ജനറല്‍) എസ് ശ്യാമലക്ഷ്മി, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഓഡിനേറ്റര്‍ ടോണി തോമസ്, ജില്ലാ ശിശുക്ഷേമസമിതി ഭാരവാഹികള്‍, ബി.പി.സി.എല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.
മരട്: മൂത്തേടം സെന്റ് മേരീസ് യു.പി സ്‌കൂളിലെ ശിശുദിനാഘോഷം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുനീല സിബി ഉദ്ഘാടനം ചെയ്തു. പ്രൗഢഗംഭീരമായ റാലി സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ തുണ്ടിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. യോഗത്തില്‍ ഹെഡ്മിസ്ട്രസ് ലില്ലി ആന്റണി, പി.ടി.എ പ്രസിഡന്റ് ഷാജി പാതിരാപ്പിള്ളി സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ സംസാരിച്ചു. യോഗത്തിനു ശേഷം കിന്റര്‍ ഗാര്‍ഡന്‍ വിഭാഗത്തിന്റെ കലോത്സവവും ഉണ്ടായിരുന്നു.
മൂവാറ്റുപുഴ: മുളവൂര്‍ എം.എസ്.എം സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ശിശുദിന റാലി നടത്തി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച ശിശുദിന റാലി വാര്‍ഡ് മെമ്പര്‍ സീനത്ത് അസീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
സ്‌കൂള്‍ മാനേജര്‍ എം.എം കുഞ്ഞ് മുഹമ്മദ്, എം.എം സീതി, എം.എം അലി, ഹെഡ്മിസ്ട്രസ് ഇ.എം സല്‍മത്ത്, അധ്യാപകരായ ഫാറൂഖ് മാസ്റ്റര്‍, മുഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു. നവഭാരത ശില്‍പിയായ നെഹ്‌റുവിനെ കുറിച്ചുള്ള വിവരണത്തിന്റെ ഓഡിയോ സി.ഡി കുട്ടികളെ കേള്‍പ്പിച്ചു. റാലിയില്‍ കുട്ടികള്‍ ചാച്ചാജിയുടെ വേഷം ധരിച്ചാണ് അണിനിരന്നത്.
നെടുമ്പാശ്ശേരി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട 14 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഡിജിറ്റല്‍ ക്ലാസ്‌റൂം പദ്ധതി ആരംഭിക്കുമെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു.
ഇതിനായി എം.പി ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചതായി അദ്ധേഹം വ്യക്തമാക്കി. പുളിയനം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ പി.ടി.എ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'കൈനിറയെമനം നിറയെ' പദ്ധതിയുടെ ഭാഗമായി കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് ഡിജിറ്റല്‍ ഹാളും, ശിശുദിനാഘോഷവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരുടെയെങ്കിലും സ്വാധീനങ്ങള്‍ക്ക് വഴങ്ങി താന്‍ എം.പി ഫണ്ടില്‍ നിന്ന് തുക അനുവദിക്കാറില്ലെന്നും, പഠനത്തിലും, മറ്റ് മേഖലയിലും നിലവാരം പുലര്‍ത്തുന്ന സ്‌ക്കൂളുകള്‍ക്കാണ് എം.പി ഫണ്ട് അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ കഴിവുകള്‍ കണ്ടെത്തി അനുയോജ്യമായ മേഖലയിതിരിച്ച് വിടാന്‍ ഇന്ന് കഴിവുള്ള അധ്യാപകരുണ്ട്. എന്നാല്‍ തങ്ങളുടെ കാലത്ത് അത്തരം സന്ദര്‍ഭങ്ങളുണ്ടായിരുന്നില്ലെന്നും, ചെറുപ്പം മുതലുള്ള അഭിനയം എന്ന തന്റെ കലയാണ് തന്നെ ഇന്നത്തെ അവസ്ഥയിലാക്കിയതെന്നും ഹാസ്യാത്മകമായി ഇന്നസെന്റ് പറഞ്ഞു.
കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എ.കെ സുഭാഷ് മുഖ്യാതിഥിയായിരുന്നു. അങ്കമാലി ബി.പി.ഒ വി.പി പാപ്പച്ചന്‍ ശിശുദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്റ് ബാബു കാവലിപ്പാടന്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്ട് അവതരണവും അദ്ദേഹം നിര്‍വഹിച്ചു. മെസ്സേജ് സിസ്റ്റം ജില്ല പഞ്ചായത്തംഗം അഡ്വ.കെ.വൈ ടോമിയും, ഹയര്‍ സെക്കന്‍ഡറി ലൈബ്രറി നവീകരണ ഫണ്ട് സമാഹരണം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്തു.
പാറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗ്‌ളാഡിസ് പാപ്പച്ചന്‍ പ്രതിഭകളെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സി.എസ് രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ സന്ധ്യസുകുമാരന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി പി.വി അയ്യപ്പന്‍, സ്റ്റാഫ് സെക്രട്ടറി കെ.ബി പ്രകാശ്, സ്‌ക്കൂള്‍ ലീഡര്‍ എ.വി വിജയലഷ്മി ഹെഡ്മാസ്റ്റര്‍ കെ.വി ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ ബീന ജി.നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആലുവ: ആലുവ നഗരസഭ കീഴിലുള്ള അങ്കണവാടികളുടെ ശിശുദിനാഘോഷം ആലുവ എം.ജി ടൗണ്‍ ഹാളില്‍ നടന്നു. അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി ഏബ്രാഹം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സി ഓമന, മുന്‍ നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍, സ്ഥിരം സമിതി അധ്യക്ഷരായ വി ചന്ദ്രന്‍, ലോലിത ശിവദാസന്‍, ഓമന ഹരി, പി.എം മൂസാക്കുട്ടി, കൗണ്‍സിലര്‍മാരായ മിനി ബൈജു, ലളിത ഗണേശന്‍, എ.സി സന്തോഷ് കുമാര്‍, ഷൈജി ടീച്ചര്‍, അഡ്വ. ജെബി മേത്തര്‍ ഹിഷാം, ഐ.സി.ഡി.എസ് ഓഫീസര്‍ ജലജ, സൂപ്പര്‍വെയ്‌സര്‍ സുഹ്എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."