ഭിന്നശേഷിക്കാര്‍ക്ക് പരമാവധി സഹായം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് മന്ത്രി
ആലപ്പുഴ: ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പൊതുസമൂഹം പരമാവധി സഹായം നല്‍കണമെന്ന് ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. ഇവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി അറിയിച്ചു. 19-ാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സര്‍ക്കാര്‍ നിരവധി ഇടപെടലുകള്‍ നടത്തുന്നുണ്ട്.
എല്ലാ വിധ പരിമിതകളേയും അതിജീവിക്കുന്ന ഒട്ടേറെ പ്രതിഭകള്‍ ഈ വിഭാഗത്തിലുണ്ട്. കലാകായിക രംഗങ്ങളില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ പര്യാപ്തമാക്കുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി മാത്യു അധ്യക്ഷനായി.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജിമ്മി കെ ജോസ് സ്വാഗതം പറഞ്ഞു. അഡ്വ. യു പ്രതിഭാഹരി എം എല്‍ എ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രൊഫ. കെ വി മോഹന്‍കുമാര്‍ വിജയികളെ പ്രഖ്യാപിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജി മനോജ്, ആര്‍ രാഹുല്‍, ജയപ്രസാദ്, ജിജി ജോസഫ്, ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. വി അശോകന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."