ഭക്ഷ്യ ഭദ്രതാ നിയമം: റേഷന്‍വിതരണം തുടങ്ങി
തൊടുപുഴ: എല്ലാ മുന്‍ഗണനാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 2013 ലെ കേന്ദ്ര ഭക്ഷ്യ ഭദ്രത നിയമപ്രകാരമുള്ള റേഷന്‍ സാധനങ്ങള്‍ ജില്ലയിലെ റേഷന്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ മുഖേന വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ഏ.ഏ.വൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡിലെ ഓരോ അംഗത്തിനും സൗജന്യമായി നാല് കിലോഗ്രാം അരി, ഒരു കിലോഗ്രാം ഗോതമ്പ് എന്നിവയും, വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 19 രൂപ നിരക്കില്‍ ലഭിക്കും. ഏ.ഏ.വൈ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ആരംഭിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ടോള്‍ഫ്രീ നമ്പര്‍ 1967, 1800, 125, 1550.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."