മാന്ദ്യം നേരിടാന്‍ ഇന്ത്യയെ സഹായിച്ചത് കള്ളപ്പണമെന്ന് അഖിലേഷ് യാദവ്
ലക്‌നൗ: ആഗോള സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ഇന്ത്യയെ പലപ്പോഴും സഹായിച്ചത് കള്ളപ്പണമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.
കള്ളപ്പണം ഉണ്ടാവരുതെന്നുതന്നെയാണ് തന്റെ നിലപാട്. എന്നാല്‍ ആഗോള സാമ്പത്തികമാദ്ധ്യത്തിന്റെ കാലത്ത് അത് ഇന്ത്യയെ ബാധിക്കാതിരുന്നത് കള്ളപ്പണം നിയന്ത്രിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥ ഇവിടെ നിലനിന്നത് കൊണ്ടാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് - അഖിലേഷ് പറഞ്ഞു. ഇന്‍ഡോ- മ്യാന്‍മര്‍- തായ്‌ലന്റ് ഫ്രണ്ട്ഷിപ്പ് കാര്‍ റാലി ഫഌഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ കള്ളപ്പണത്തിനെതിരാണ്. തനിക്ക് കള്ളപ്പണം ആവശ്യമില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന്റെ നടപടി പാവപ്പെട്ടവനെ ബുദ്ധിമുട്ടിലാക്കുന്നതാണ്. ഇത്തരമൊരു നടപടി സാധാരണക്കാര്‍ക്ക് വലിയ വേദനയും സമ്മാനിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."