HOME
DETAILS
MAL
പരിശീലന പറക്കലിനിടെ യു.എസ് ബോംബര്‍ വിമാനം ഗുവാമില്‍ തകര്‍ന്നുവീണു
backup
May 19 2016 | 05:05 AM
ഹഗത്‌ന: യു.എസിന്റെ ബോംബര്‍ വിമാനം പരിശീലന പറക്കലിനിടെ ഗുവാമില്‍ തകര്‍ന്നുവീണു. എ.ബി എന്ന ബോംബര്‍ വിമാനമാണ് ഗുവാമില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഏഴു പേരും രക്ഷപ്പെട്ടതായി യു.എസ് എയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. എ.ബി-52 എന്ന ബോംബര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പതിവു പരിശീലന പറക്കലിനായി ഗുവാമിലെ എയര്‍ ബേസ് ക്യംപില്‍ നിന്നും പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം താഴെ പതിക്കുകയായിരുന്നു. അപകടത്തിനു കാരണമെന്തെന്ന് ഇതുവരെ അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."