HOME
DETAILS
MAL
പണം ഉപേക്ഷിച്ചതായി വ്യാജവാര്‍ത്ത
backup
November 15 2016 | 19:11 PM
ഹൈദരാബാദ്: തെലങ്കാനയിലെ രാജേന്ദ്ര നഗര്‍ അട്ടപ്പൂര് പാലത്തിന് താഴെ അസാധുവാക്കിയ പണം ഉപേക്ഷിച്ചതായി വാര്‍ത്ത. ബാഗില്‍ എത്തിച്ച 1000, 500 രൂപ നോട്ടുകള്‍ കാറിലെത്തിയ ഒരാളാണ് പുഴയില്‍ തള്ളിയതെന്നും പണം ഉപേക്ഷിച്ച ശേഷം കാറുമായി ഡ്രൈവര്‍ കടന്നുകളഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു.
വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയത്. സ്ഥലത്തെത്തിയ പൊലിസ് പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വാറങ്കല്‍ ദേശീയ പാതയിലും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ആള്‍കൂട്ടമുണ്ടായിരുന്നു.
ഇവിടേയും കാറിലെത്തിയ ഒരാള്‍ നോട്ടുകള്‍ ഉപേക്ഷിച്ചുവെന്ന വാര്ത്തയെതുടര്ന്നായിരുന്നു ഇത്. എന്നാല്‍ കേവലം കെട്ടുകഥയാണിതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."