മിഷേല്‍ ഒബാമ ഹൈഹീലിട്ട ആള്‍ക്കുരങ്ങെന്ന് മേയര്‍
വാഷിങ്ടണ്‍: യു.എസ് പ്രഥമ വനിത മിഷേല്‍ ഒബാമയ്‌ക്കെതിരേയും വംശീയ അധിക്ഷേപവുമായി രണ്ട് വനിതകള്‍. യു.എസ് സംസ്ഥാനമായ വെസ്റ്റ് വെര്‍ജിനിയയിലെ ക്ലേ കൗണ്ടി മേയറും ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഡയറക്ടറുമാണ് മിഷേല്‍ ഒബാമയെ ഹൈഹീലിട്ട ആള്‍ക്കുരങ്ങെന്ന് വിശേഷിപ്പിച്ചത്.
വെര്‍ജിനിയ ഡെവലപ്‌മെന്റ് ഗ്രൂപ്പ് ഡയറക്ടറായ പമേല റോംസെ ടെയ്‌ലര്‍ ആണ് പ്രഥമ വനിതയെ കുറിച്ച് അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് നടത്തിയത്.
ഹൈഹീലിട്ട മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തുവെന്നും സുന്ദരിയായ പ്രൗഡിയുള്ള വനിത വൈറ്റ്ഹൗസില്‍ പ്രഥമ വനിതയായി ചുമതലയേല്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു പമേലയുടെ പോസ്റ്റ്. 491 പേര്‍ മാത്രം ജനസംഖ്യയുള്ള ടൗണാണ് ക്ലേ കൗണ്ടി മേയറായ ബെവ്‌ലി വെയ്‌ലിങും ഇതിനോട് അനുകൂലമായി പ്രതികരിച്ചതോടെ പോസ്റ്റ് വിവാദമാകുകയും ഫേസ്ബുക്ക് അധികൃതര്‍ ഇത് നീക്കം ചെയ്യുകയും ചെയ്തു.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പ്രഥമവനിതയെ അധികാരസ്ഥാനത്തിരിക്കുന്നവര്‍ പോലും വംശീയ അധിക്ഷേപം നടത്തുന്നത് അപൂര്‍വമാണ്.
സംഭവം വിവാദമായതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് നടത്തിയ രണ്ടു സ്ത്രീകളും ഖേദം പ്രകടിപ്പിച്ചു. വംശീയമായ വിദ്വേഷം ഉദ്ദേശിച്ചല്ല പോസ്റ്റിട്ടതെന്ന് ഇരുവരും പറഞ്ഞു.
യു.എസില്‍ ട്രംപിന്റെ വിജയത്തിനു പിന്നാലെ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ 200 വംശീയ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."