HOME
DETAILS
MAL
മഷിയല്ല, പുതിയ നോട്ടുകളാണ് വേണ്ടത്: രമേശ് ചെന്നിത്തല
backup
November 15 2016 | 20:11 PM
തിരുവനന്തപുരം: ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറാനെത്തുന്നവരുടെ കയ്യില്‍ മഷി പുരട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൂടുതല്‍ പരിഭ്രാന്തി ഉണ്ടാക്കാനേ സഹായിക്കുകയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഷിയല്ല, കൂടുതല്‍ നോട്ടുകളാണ് വേണ്ടത്.
നിത്യചെലവിനുള്ള പണം പോലുമില്ലാതെ ആളുകള്‍ നെട്ടോട്ടമോടുകയാണ്. മണിക്കൂറുകളോളം ക്യൂ നിന്നാലെ ചില്ലറ തുക മാറി കിട്ടുകയുള്ളൂ. ആ സാധുക്കളെയെല്ലാം കള്ളപ്പണക്കാരായി മുദ്രകുത്തുന്നത് ശരിയല്ല.
വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നോട്ടുകള്‍ പിന്‍വലിച്ചതാണ് ഇപ്പോഴത്തെ കൂട്ടക്കുഴപ്പത്തിന് കാരണം. അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വന്നത് കള്ളപ്പണക്കാര്‍ക്കല്ല, പവപ്പെട്ട ജനങ്ങള്‍ക്കാണ്. അവരെ വീണ്ടും അപമാനിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."