HOME
DETAILS
MAL
ബൈക്ക് മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍
backup
November 16 2016 | 07:11 AM
തൊടുപുഴ: തൊടുപുഴ ഗാന്ധിസ്‌ക്വയറില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
കോതായിക്കുന്നേല്‍ പ്രിജോ(27), തൊടുപുഴ കാരിക്കോട് ആര്‍പ്പാമറ്റം ചെരിപ്പുറത്ത് അനസ്(37) എന്നിവരാണ് തൊടുപുഴ എസ് ഐ ജോബിന്‍ ആന്റണിയുടെ പിടിയിലായത്. കാരിക്കോട് പാലാനിയ്ക്കല്‍ അമല്‍കുമാറിന്റെ ഹീറോഹോണ്ട പാഷന്‍ ബൈക്കാണ് തിങ്കളാഴ്ച രാത്രി ഇവര്‍ മോഷ്ടിച്ചത്്. അനസ് വേറെയും കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."