HOME
DETAILS

ഓച്ചിറ വൃശ്ചികോത്സവത്തിന് ഇന്ന് തുടക്കം

  
backup
November 16 2016 | 07:11 AM

%e0%b4%93%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%b5%e0%b5%83%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

കരുനാഗപ്പള്ളി: ഓണാട്ടുകരയിലെ പ്രശസ്തമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഇന്ന് തുടക്കം. ഇനിയുള്ള 12 രാപ്പകലുകള്‍ ഭക്തര്‍ക്ക് കുടിലുകളില്‍ ഭജനമിരിക്കുന്നതിന്റെയും ശരണ സങ്കീര്‍ത്തനത്തിന്റെയും നാളുകളാണ്. പടനിലത്ത് വിനോദ വിജ്ഞാന പവലിയനുകള്‍ ഒരുങ്ങി കഴിഞ്ഞു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓരോ ദിവസവും വിവിധ സമ്മേളനങ്ങളും അരങ്ങേറും.
ഭക്തര്‍ക്ക് ഭജനം പാര്‍ക്കാന്‍ ആയിരത്തോളം കുടിലുകള്‍ ഒരുങ്ങി കഴിഞ്ഞതായും ജലവിഭവവകുപ്പ് 110 ടാപ്പുകള്‍ കുടിവെള്ളത്തിനായി സ്ഥാപിച്ചുകഴിഞ്ഞെന്നും കെ.എസ്.ആര്‍.ടി.സി 45 ബസ് റൂട്ടുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുരക്ഷിതത്വം കണക്കിലെടുത്ത് കുടിലുകളില്‍ ഗ്യാസ് അടുപ്പ് കത്തിക്കാന്‍ അനുവദിക്കില്ല. പൊലിസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സേവനവും പടനിലത്ത് ഉണ്ടാകും. ഇന്ന് വൈകിട്ട് കേരള ഹൈക്കോടതി ജസ്റ്റിസ് ബി.സുധീന്ദ്രകുമാര്‍ വൃശ്ചികോത്സവം ഉദ്ഘാടനം ചെയ്യും. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. പടനിലത്തു 12 ദിവസം ഭജനം പാര്‍ക്കുന്നതിന് 1500 ഓളം കുടിലുകള്‍ തയാറായി. ഇതിലേക്ക് ഭക്തര്‍ കുടുംബസമേതം എത്തിത്തുടങ്ങിയിട്ടുണ്ട്. പുലര്‍ച്ചെ ക്ഷേത്ര കുളത്തില്‍ സ്‌നാനം കഴിഞ്ഞ് ആല്‍ത്തറകളിലെ കല്‍വിളക്കില്‍ നിന്നും ദീപം പര്‍ണ്ണശാലകളിലെ വിളക്കിലേക്കു പകരുന്നതോടെയാണ് ഭജനം ആരംഭിക്കുന്നത്. രാവിലെ ആറരക്ക് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വി.പി.എസ്.മേനോന്‍ വൃശ്ചികോത്സവത്തിന് തുടക്കം കുറിച്ചു പടനിലത്ത് പതാക ഉയര്‍ത്തും. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരങ്ങള്‍ നിത്യവും പടനിലത്ത് എത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  16 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  17 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  21 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago