ദേശീയപാതയില്‍ വ്യത്യസ്ത അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്
കായംകുളം: ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ രണ്ട് അപകടങ്ങളിലായി നാലുപേര്‍ക്ക് പരിക്ക്.
ഇന്നലെ രാവിലെ ഏഴരയോടെ സ്‌കൂട്ടറും കെ.എസ്.ആര്‍.ടി.സി എക്‌സ്പ്രസും കൂട്ടിയിച്ച് കറ്റാനം ഭരണിക്കാവ് സത്യാഭവനം ശങ്കരന്‍(73),ഭാര്യ സൗദാമിനി (63)എിവര്‍ക്ക് പരിക്കേറ്റു.
തിരുവനന്തപുരത്തുനിന്നും വരികകയായിരുന്ന എക്‌സ്പ്രസ് ബസ് ദേശീയപാതയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിലേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടയില്‍ മുന്നില്‍ പോയ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ താലൂക്കാശുപത്രിയലും പിന്നീട് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഒ.എന്‍.കെ ജംഗ്ഷനിലുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്നു ഇവര്‍. തുടര്‍ന്ന് എട്ടരയോടെ സ്‌കൂട്ടറിലെത്തിയ പുതുപ്പള്ളി വടക്കേആഞ്ഞിലിമൂട് കുയ്യത്ത് തറയില്‍ അശ്വതി (29) ദേശീയപാത മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓച്ചിറ ഭാഗത്തേക്കു പോകുകയായിരുന്ന ആതിനാട് പറങ്കാമൂട്ടില്‍ ഗോപി സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ഇരുവര്‍ക്കും പരിക്കേറ്റു.
ഇവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."