HOME
DETAILS

വൃശ്ചികപ്പുലരിയില്‍ ആയിരങ്ങള്‍ മല ചവിട്ടി

  
backup
November 16, 2016 | 7:00 PM

%e0%b4%b5%e0%b5%83%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%bf

 

പത്തനംതിട്ട: വ്രതശുദ്ധിയുടെ വൃശ്ചികം പിറന്നതോടെ ശബരിമലയിലേക്കു ഭക്തരുടെ ഒഴുക്ക്. ഇന്നലെ പുലര്‍ച്ചെ മൂന്നിന് ശബരിമല ക്ഷേത്രനട തുറന്നു. പുതിയ മേല്‍ശാന്തി ടി.കെ. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറന്നത്. തീര്‍ഥാടന കാലത്തിന് തുടക്കം കുറിച്ച് മഹാഗണപതി ഹോമം നടത്തി. തന്ത്രി കണ്ഠര് രാജീവര് കാര്‍മ്മികത്വം വഹിച്ചു. പുലര്‍ച്ചെ 3.15-ന് ആദ്യ നെയ്യഭിഷേകം ആരംഭിച്ചു. രാവിലെ 11.30 വരെ നെയ്യഭിഷേകം നടന്നു. വൈകിട്ട് മൂന്നിന് വീണ്ടും നട തുറന്നു. ദീപാരാധനയ്ക്ക് ശേഷം ഹരിവരാസനം പാടി രാത്രി 10.30ന് നട അടച്ചു. മാളികപ്പുറത്ത് പുതിയ മേല്‍ശാന്തി മനു നമ്പൂതിരി നട തുറന്നു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
ഡിസംബര്‍ 26നാണ് മണ്ഡലപൂജ. അന്ന് രാത്രി 11ന് നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിന് സമാപനം ആകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago