HOME
DETAILS

സഹകരണ ബാങ്ക് പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കും

  
backup
November 16, 2016 | 7:00 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be

 

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കേരളത്തിലെ സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനത്തെ എം.പിമാരുടെ യോഗത്തില്‍ ധാരണ.
പിന്‍വലിച്ച നോട്ടുകളുടെ ഇടപാടു നടത്താന്‍ സഹകരണ ബാങ്കുകളെ അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ ഒറ്റക്കെട്ടായി പോരാടാനും യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി എം.പിമാര്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ധനകാര്യമന്ത്രിയെയും കാണും. ഇക്കാര്യം പാര്‍ലമെന്റിനുള്ളിലും പുറത്തും ഉന്നയിക്കുമെന്ന് യോഗത്തിന് ശേഷം എം.പിമാരായ പി. കരുണാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ ഇക്കാര്യം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍പെടുത്തിയതായി കൊടിക്കുന്നില്‍ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി സുരേഷ് ഗോപി എം.പി എത്തി. തന്നെ യോഗത്തിലേക്ക് ക്ഷണിക്കാത്ത നടപടിയില്‍ പ്രതിഷേധമറിയിക്കാനെത്തിയ സുരേഷ് ഗോപിയെ മറ്റു എം.പിമാര്‍ അനുനയിപ്പിക്കുകയായിരുന്നു.
പിന്നീട് മുഖ്യമന്ത്രിയുമായി സുരേഷ് ഗോപി പ്രത്യേകം ചര്‍ച്ച നടത്തി. യോഗത്തിലേക്ക് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹെയെയും ക്ഷണിച്ചിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  21 days ago
No Image

ബുള്‍ഡോസര്‍ രാജി മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  21 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  21 days ago
No Image

കൊട്ടാരക്കര അപകടം: എട്ടുപേരേയും പുറത്തെടുത്തു, പരുക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍, രണ്ട്‌പേരുടെ നില ഗുരുതരം

Kerala
  •  21 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  21 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  21 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  21 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  21 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  21 days ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  21 days ago