HOME
DETAILS
MAL
വ്യാപാരി വ്യവസായി സമിതി കരിദിനം ആചരിച്ചു
backup
November 17 2016 | 05:11 AM
കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കരിദിനം ആചരിച്ചു. ദിനാചരത്തിന്റെ ഭാഗമായി ഏരിയാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട് എസ്.ബി.ഐയിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് സൂര്യാ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സി.വി ഇക്ബാല്‍ അധ്യക്ഷനായി. പി.കെ ഗിരീഷ്, കെ.എം റഫീഖ്, മേച്ചേരി ബാബുരാജ്, എം. അനില്‍കുമാര്‍, ഗഫൂര്‍ രാജധാനി, വരുണ്‍ ഭാസ്കരന്, ഷൈജു ചിക്കിലോട് പ്രസംഗിച്ചു. നടക്കാവ്, ഫറോക്ക് എന്നിവിടങ്ങളിലും വ്യാപാരി സമിതി മാര്‍ച്ച് സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."