HOME
DETAILS
MAL
ലോക ബാലാവകാശ ദിനാചരണം 18 മുതല്‍
backup
November 17 2016 | 05:11 AM
കോഴിക്കോട്: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക ബാലാവകാശ ദിനാചരണം നവംബര്‍ 18 മുതല്‍ 20 വരെ നടക്കും. 'മുലപ്പാല്‍ കുഞ്ഞിന്റെ ജന്മാവകാശം' എന്നതാണ് ഈ വര്‍ഷത്തെ ബാലാവകാശദിന സന്ദേശം. കൂടാതെ 'ബാലാവകാശ സംരക്ഷണം മുതിര്‍ന്നവരുടെ ഉത്തരവാദിത്തം' പ്രഖ്യാപനവും നിര്‍വഹിക്കും.
18ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബാലാവകാശ സംരക്ഷണത്തില്‍ പങ്കാളികളാകുമെന്ന് പ്രതിജ്ഞയെടുക്കും. 19ന് മാനാഞ്ചിറയില്‍ രാവിലെ 11ന് പ്രമുഖ ചിത്രകാരന്മാരും കോളജ് വിദ്യാര്‍ഥികളും അണിചേര്‍ന്ന് തത്സമയ കൊളാഷ് നിര്‍മാണവും പ്രദര്‍ശനവും സംഘടിപ്പിക്കും. 20ന് പെണ്‍കുട്ടികളുടെ അവകാശ പ്രഖ്യാപനദിനമായി ആചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."