നിയന്ത്രണരേഖയില്‍ 11 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് പാകിസ്താന്‍; നിഷേധിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ നടത്തിയ ആക്രമണത്തില്‍ 11 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന പാകിസ്താന്റെ വാദത്തെ നിഷേധിച്ച് ഇന്ത്യ. 7 പാക് സൈനികരെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പാക് സൈനിക മേധാവിയുടെ വാദത്തെയാണ് ഇന്ത്യന്‍ സൈന്യം നിഷേധിച്ചത്.
നവംബര്‍ 14, 15, 16 തീയതികളില്‍ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ വെടിവെയ്പ്പില്‍ ഇന്ത്യന്‍സേനയില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. നവംബര്‍ 14 ന് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതായുള്ള പാക്ക് സൈനിക മേധാവിയുടെ അവകാശവാദം തെറ്റാണെന്നും നോര്‍ത്തേണ്‍ കമാന്‍ഡര്‍ ട്വീറ്റ് ചെയ്തു.
ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സേനയിലെ 40-44 സൈനികര്‍ കൊല്ലപ്പെട്ടുവെന്നും എന്നാല്‍ ഇന്ത്യന്‍ സേന അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ജനറല്‍ റഹീല്‍ ഷെരീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
No fatal casualties due to Pak firing on 14,15 or 16 Nov. Pak Army Chief claim of killing Indian soldiers on 14 Nov false.@adgpi
— NorthernComd.IA (@NorthernComd_IA) November 16, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."