മുന്‍ ഗ്രാമപഞ്ചായത്തംഗം സ്വന്തം ചെലവില്‍ തടയണ നിര്‍മിച്ചുനല്‍കി
കരുളായി: കുടിവെള്ള ക്ഷാമം നേരിടാന്‍ പഞ്ചായത്ത് മുന്‍ അംഗം സ്വന്തം ചെലവില്‍ തടയണ നിര്‍മിച്ചു നല്കി. ഇ.ക അബ്ദുറഹ്മാനാണ് സ്വന്തം ചെലവില്‍ തടയണ നിര്‍മിച്ചു നല്‍കിയത്. താഴെ മൈലമ്പാറ ചെരങ്ങാംതോട്ടിലാണ് തൊഴിലാളികളെ വച്ച് തടയണ തീര്‍ത്തത്.
മഴകുറഞ്ഞതോടെ പ്രദേശത്തെ കിണറുകള്‍ നേരത്തെതന്നെ വറ്റിത്തുടങ്ങിയിരുന്നു. നിരവധിതവണ തടയണനിര്മിക്കണമെന്ന ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടിയുണ്ട@ാവാത്തതിനെ തുടര്‍ന്നാണ് അബ്ദുറഹ്മാന് തന്റെ സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ച് തടയണ നിര്‍മിച്ചത്. പ്രദേശത്തെ വീടുകളിലെ കിണറുകളിലെ ജലനിരപ്പ് ചെരങ്ങാംതോടിനെ ആശ്രയിച്ചാണ് നില്കുന്നത്. കൂടാതെ വനാതിര്‍ത്തിയോട് ചേര്‍ന്ന് ഒഴുകുന്ന തോടായതിനാല്‍ തോട്ടില്‍ ജലം നിലനിന്നാല്‍ വന്യമൃഗങ്ങള്‍ക്കും ആശ്വാസമാകും. നൂറിലധികം കുടുംബങ്ങള്‍ കുടിവെള്ളമെത്തിക്കുന്ന കിണറും ഈ തോട്ടിലാണ് ഇതിലും ജലം നിലനില്ക്കുകയും ചെയ്യും. മുന്‍വര്‍ഷങ്ങളിലും അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ ഇവിടെ തടയണ നിര്‍മിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."