ഊരുകൂട്ടം ഇന്ന്
ഇരിട്ടി:കുന്നോത്ത്, വിളമന ആദിവാസി കോളനികളിലെ തുടര്‍വികസന പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഊരുകൂട്ടം ചേരും. 2014-15 വര്‍ഷത്തില്‍ കോളനി സമഗ്രവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്നോത്ത്, വിളമന ആദിവാസി കോളനികളില്‍ ലക്ഷങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടങ്ങിയെങ്കിലും സമയബന്ധിതമായി പ്രവൃത്തികള്‍ ഏജന്‍സിക്ക് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ സുപ്രഭാതത്തോട് പറഞ്ഞു. ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ എഫ്.ഐ.ടിക്കായിരുന്നു നിര്‍മാണ ചുമതല. മാത്രമല്ല കുന്നോത്ത് കോളനി നിവാസികള്‍ക്ക് ശുദ്ധ ജലം നല്‍കുന്നതിന് വേണ്ടണ്ടി കുഴിച്ച കിണറില്‍ നിറയെ ശുദ്ധ ജലം ഉണ്ടെണ്ടങ്കിലും തുള്ളി ജലം പോലും കുടിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. കോളനി നിവാസികള്‍ ഉപയോഗിക്കുന്ന കക്കൂക്ക് ടാങ്കിനടുത്ത് കിണര്‍ കുഴിച്ചതിനാല്‍ കിണര്‍ വെള്ളത്തില്‍ അമിതമായി ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. ഇതോടെ ഈ വെള്ളം കുടിക്കരുതെന്ന് അധികൃതര്‍ കോളനി നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. കോളനിയില്‍ രണ്ടു സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെണ്ടങ്കിലും ഒന്ന് പ്രവര്‍ത്തിക്കുന്നില്ല. കോളനിയില്‍ വിതരണം ചെയ്ത ഫര്‍ണിച്ചറുകള്‍, തൊഴില്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഗുണനിലവാരം കുറവുള്ളതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 20 ന് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മീറ്റിങ്ങില്‍ കുന്നോത്ത്, വിളമന കോളനികളില്‍ പൂര്‍ത്തീകരിക്കാനുള്ള ബാക്കി വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി നടപ്പിലാക്കാനുള്ള പദ്ധതികള്‍ ഊരുകൂട്ടം യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും തീരുമാനം ഊരുമൂപ്പന്‍, വാര്‍ഡ് മെംബര്‍ എന്നിവരുടെ മേലൊപ്പ് സഹിതം പട്ടിക വികസ വകുപ്പ് ഡയരക്ടര്‍ക്ക് അയച്ചുകൊടുത്ത് അനുമതി ലഭ്യമാക്കാമെന്നും കലക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു.ഇന്ന് രാവിലെ 10.30ന് വിളമന കോളനിയിലും ഉച്ചക്ക് 2ന് കുന്നോത്ത് കോളനിയിലുമാണ് ഊരുകൂട്ടം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."