ജൈവകൃഷി സംസ്ഥാനതല ശില്‍പശാല തുടങ്ങി
പിലിക്കോട്: ജൈവകൃഷിമേഖലയിലെ സാധ്യതകളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു സംസ്ഥാനതല ശില്‍പശാല. പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം, കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാല, ആകാശവാണി കണ്ണൂര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചത്. ജൈവകര്‍ഷകരായ ചെറുവയല്‍ രാമന്‍, വാസവന്‍, കെ.ബി.ആര്‍ കണ്ണന്‍, കെ.വി മാധവി, കെ.വി ഗോപി, സണ്ണി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മുന്‍ കൃഷി മന്ത്രി കെ.പി മോഹനന്‍ മുഖ്യാതിഥിയായിരുന്നു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ അധ്യക്ഷനായി.
വിവിധ വിഷയങ്ങളില്‍ ഡോ.പി സുബ്രഹ്മണ്യന്‍, ഡോ.കെ.ജി പത്മകുമാര്‍, ഡോ.എസ് ലീന, ടി.കെ ബാലകൃഷ്ണന്‍, ചെറുവയല്‍ രാമന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയരക്ടര്‍ ഡോ.ബി ജയപ്രകാശ് നായക്,ഡോ. ടി വനജ, ഡോ.മീര മഞ്ചുഷ സംസാരിച്ചു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ജൈവ കര്‍ഷകര്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്. കാര്‍ഷിക ഗവേഷണ കേന്ദ്രം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള 'ഉറവ' ഫാം ഫെസ്റ്റ് ഇന്നു രാവിലെ പത്തിനു മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ശില്‍പശാലയിലൂടെ തയാറാക്കിയ ജൈവകൃഷി സാധ്യതകളും പ്രശ്‌നങ്ങളും എന്ന റിപ്പോര്‍ട്ട് മന്ത്രിക്കു സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."