മാലിക് ദീനാറിന്റെ മണ്ണില്‍ പ്രതിഷേധം തീര്‍ത്തു സമസ്ത ശരീഅത്ത് സംരക്ഷണ റാലി
കാസര്‍കോട്: ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം ഏകസിവില്‍ കോഡിന്റെ മറവില്‍ ഇല്ലായ്മ ചെയ്യാനുള്ള മോദി സര്‍ക്കാറിന്റെ ഗൂഢനീക്കത്തിനു ശക്തമായ താക്കീതായി സമസ്ത ജില്ലാ ശരീഅത്ത് സംരക്ഷണ റാലി. മതാദര്‍ശത്തിന്റെ കരുത്തു കാത്തു സൂക്ഷിക്കാന്‍ വിശ്വാസി സമൂഹം പ്രതിജ്ഞാബദ്ധമാണെന്നു വിളിച്ചോതുന്നതായിരുന്നു പതിനായിരങ്ങള്‍ പങ്കെടുത്ത റാലി. ഇന്നലെ ഉച്ച മുതല്‍ ശംസുല്‍ ഉലമ നഗര്‍ ലക്ഷ്യമാക്കി ഒഴുകിയ പുരുഷാരം ജില്ലാ ആസ്ഥാനത്തെ ശുഭ്രസാഗരമാക്കി.
വൈകീട്ട് നാലിനു തായലങ്ങാടിയില്‍ നിന്നാരംഭിച്ച റാലിക്കു സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും ഭാരവാഹികളും നേതൃത്വം നല്കി. തുടര്‍ന്നു പുതിയ ബസ് സ്റ്റാന്‍ഡ് ശംസുല്‍ ഉലമ നഗറില്‍ നടന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദു റഹ്മാന് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ മഹ്മൂദ് മുസ്ലിയാര് അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി, എം.എ ഖാസിം മുസ്ലിയാര്, എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, ചെര്‍ക്കളം അബ്ദുല്ല, പി.ബി അബ്ദുറസാഖ് എം.എല്‍ എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സൈനുല്‍ ആബിദീന്‍ തങ്ങള്‍, നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍, ബഷീര്‍ വെള്ളിക്കോത്ത്, എം.സി ഖമറുദ്ദീന്, ചെങ്കള അബ്ദുല്ല ഫൈസി, അബ്ദുസലാം ദാരിമി ആലംപാടി, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, അഹ്മദ് മുസ്ലിയാര് ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, അബൂബക്കര്‍ സാലൂദ് നിസാമി, അഹ്മദ് തേര്‍ളായി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ധീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ഇബ്രാഹിം മുസ്ലിയാര് കാഞ്ഞങ്ങാട്, അഷറഫ് മിസ്ബാഹി, എസ്.പി സലാഹുദ്ധീന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജിലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഇസ്ഹാഖ് ഹാജി ചിത്താരി, ഹാദി തങ്ങള്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, പി.എസ് ഇബ്രാഹിം ഫൈസി, ഹാഷിം ബംബ്രാണി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സഹദ് ഹാജി ഉളിയത്തടുക്ക, ലത്തീഫ് ചെര്‍ക്കള, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി, മുഹമ്മദ് ഫൈസി, എം.എ ഖലീല്‍, ബദ്റുദ്ധീന്‍ ചെങ്കള, ഇബ്രാഹിം മുസ്ലിയാര് കാഞ്ഞങ്ങാട്, അബ്ദുറഹ്മാന് മാസ്റ്റര്‍ കുന്നുംകൈ, സിദ്ധീഖ് നദ്വി ചേരൂര്‍, അബൂബക്കര്‍ നിസാമി കാഞ്ഞങ്ങാട്, യൂനുസ് ഫൈസി പെരുമ്പട്ട, നാഫിഅ അസ്അദി, മൊയ്തീന് കുഞ്ഞി ചെര്‍ക്കള, ഇര്‍ഷാദ് ഹുദവി ബെദിര, സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."