കുട്ടികളുടെ പാര്‍ലമെന്റില്‍ കാര്യങ്ങള്‍ കുട്ടിക്കളിയല്ല
കാലിക്കടവ്: ശുചിത്വകാര്യങ്ങളിലെ പ്രശ്നങ്ങള്‍ തുറന്നടിച്ചു കുട്ടി ഭരണകര്‍ത്താക്കള്‍. പ്രശ്നപരിഹാരത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പുമായി പഞ്ചായത്ത് പ്രസിഡന്റ്. പിലിക്കോട് പഞ്ചായത്ത് ഹാളില്‍ നടന്ന കുട്ടികളുടെ പാര്‍ലമെന്റില്‍ നടന്നതു ചൂടേറിയ ചര്‍ച്ചകള്‍. പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണകര്‍ത്താക്കളായിരുന്നു പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ എത്തിയത്.
കൊടക്കാട് ഗവ. വെല്‍ഫെയര്‍ യു.പി സ്കൂള്‍ വിദ്യാര്‍ഥി ആനന്ദ് നാരായണന് പ്രതിപക്ഷ നേതാവായി. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന് പ്രധാനമന്ത്രിയായി. കെ ശശിധരന് അടിയോടി സ്പീക്കറായി സഭാ നടപടികള്‍ നിയന്ത്രിച്ചു. പഞ്ചായത്തിലെ എല്ലാ മെമ്പര്‍മാരും പാര്‍ലമെന്റില്‍ സന്നിഹിതരായിരുന്നു. ഓരോ വിദ്യാലയത്തേയും ഓരോ മണ്ഡലമായി കണ്ടു കൊണ്ട് അവിടുത്തെ ശുചിത്വകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണു പാര്‍ലമെന്റ് ചേര്‍ന്നത്. കുട്ടികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ വാര്ഡ്മെമ്പര്മാര് വിദ്യാലയങ്ങളിലെത്തി പരിശോധിക്കും. ഓരോ മാസവും കുട്ടികളുടെ പാര്‍ലമെന്റ് ചേരാനാണു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."