HOME
DETAILS
MAL
ജഡ്ജിമാരുടെ നിയമനം: കേന്ദ്രത്തിനെതിരെ സുപ്രിംകോടതി
backup
November 18 2016 | 09:11 AM
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സുപ്രിംകോടതി. നിയമനത്തിനായി കൊളീജിയം ശുപാര്‍ശ ചെയ്ത 77 പേരുകളില്‍ 43 പേരുകള്‍ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക കോടതി അംഗീകരിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച 43 പേരുടെ പട്ടിക കൊളിജിയം വീണ്ടും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു.
ജഡ്ജിമാരായി നിയമിക്കുന്നതിന് നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്ത 77 പേരുകളില്‍ 34 പേരുകള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഇക്കാര്യം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തിരിച്ചയക്കാനുള്ള കാരണം എന്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."