സഹകരണ മേഖലയിലെ പ്രതിസന്ധി; ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭ ചേരുന്നു
തിരുവനന്തപുരം: നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് പ്രത്യേക നിയമസഭ ചേരുന്നു. ചൊവ്വാഴ്ചയാണ് യോഗം ചേരുക. ഇതുസംബന്ധിച്ച് സംസ്ഥാന മന്ത്രിസഭയാണ് തീരുമാനമെടുത്തത്.
1000, 500 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതോടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ രൂക്ഷ പ്രതിസന്ധിയാണ് നേരിടുന്നത്. ഉപയോക്താക്കള്‍ നോട്ട് മാറ്റി വാങ്ങാനോ പഴയ നോട്ടുകള്‍ എടുക്കാനോ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.
ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ നേരിട്ടു കണ്ടിരുന്നുവെങ്കിലും അനുകൂല തീരുമാനമൊന്നും ഉണ്ടായില്ല.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരം ആര്.ബി.ഐയുടെ മുന്നില്‍ സത്യഗ്രഹ സമരം ചെയ്തു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."