പി.സി ജോര്‍ജിന്റെ പ്രസ്താവന അപഹാസ്യമാണെന്ന്
ഈരാറ്റുപേട്ട: സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങള്‍ കള്ളപ്പണക്കാരുടെയാണെന്നുള്ള പി.സി ജോര്‍ജ് എം.എല്‍.എയുടെ പ്രസ്താവന അപഹാസ്യമാണെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും ചെറുകിട കച്ചവടക്കാരുടേയും ലഘുനിക്ഷേപങ്ങള്‍ സ്വീകരിച്ചും പ്രതിമാസചിട്ടികള്, റിക്കറിങ് ഡിപ്പോസിറ്റുകള്‍, അപ്പക്സ് ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ എന്നിവ സ്വീകരിച്ച് നിക്ഷേപങ്ങള്‍ സ്വരൂപിച്ചാണ് സഹകരണ സംഘങ്ങള്‍ വായ്പകള്‍ നല്കി വരുന്നത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെപിടിച്ചുനിര്ത്തുന്നതില് സുപ്രധാന പങ്കുവഹിക്കുന്ന പ്രസ്ഥാനം ആണ് സഹകരണബാങ്കുകള്‍. എം.എല്‍.എയുടെ പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് തിടനാട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ യു.ഡി.എഫ് ചെയര്മാന് സുരേഷ്കാലായില് അധ്യക്ഷനായി. വിജി ജോര്‍ജ് വെള്ളൂക്കുന്നേല്‍, തോമസുകുട്ടി മൂന്നാനപ്പള്ളി, കുട്ടിച്ചന് തോട്ടക്കര എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."