HOME
DETAILS
MAL
ശൗചാലയത്തിന് അമിത നിരക്ക്: പിഴ ഈടാക്കി
backup
November 18 2016 | 18:11 PM
എരുമേലി: ശൗചാലയത്തില്‍ അമിത നിരക്കു വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് റവന്യൂ വകുപ്പ് പിഴ ഈടാക്കി. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരില്‍ നിന്നും 10 രൂപ വീതം 40 പേരില്‍ നിന്നും തുക ഈടാക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് അധികമായി വാങ്ങിയ തുക തിരിച്ചു നല്‍കുകയും. 2500 രൂപ കരാറുകാരില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് വക വലിയ പാര്‍ക്കിങ് മൈതാനത്തിലെ ശൗചാലയത്തിലാണ് സംഭവം. അഞ്ചു രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."