മനുഷ്യാവകാശ കമ്മിഷന് രാഷ്ട്രീയവല്‍കരിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: ജമാഅത്ത് ഫെഡറേഷന്
കൊല്ലം: നിഷ്പക്ഷമതികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉന്നത നിയമ പണ്ഡിതന്മാരും നേതൃസ്ഥാനം കൈകാര്യം ചെയ്തിരുന്ന മനുഷ്യാവകാശ കമ്മിഷന് പ്രസിഡന്റായി ബി.ജെ.പി ഉപാധ്യക്ഷനെ നിയമിച്ച് രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കത്തെ ജമാഅത്ത് ഫെഡറേഷന് നേതൃയോഗം പ്രതിഷേധിച്ചു. ഏകസിവില്‍കോഡ്, ബാബരി മസ്ജിദ് നിര്‍മാണം തുടങ്ങിയവ വീണ്ടും പുറത്തെടുത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ വീണ്ടും വിഷമ വൃത്തത്തില്‍ എത്തിക്കാനും ഗൂഢശ്രമം നടക്കുമ്പോള്‍ ഉള്ള സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഇതുപോലുള്ള നിയമനം വഴിവെക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. അഡ്വ കെ.പി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എ യൂനുസ്കുഞ്ഞ്, എം.എ സമദ്, എം.എ അസീസ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പുനലൂര്‍ എം.എ ബഷീര്‍, കുളത്തുപ്പുഴ ഉമര്കുഞ്ഞ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."