ഇ- ഗവേണന്‍സ് ബോധവത്കരണ പ്രചാരണജാഥ
കൊച്ചി: ഡിജിറ്റല്‍ ഇന്ത്യ കോമണ്‍ സര്‍വീസ് ഇഗവേണന്‍സിന്റെ ഭാഗമായി പൊതുജനബോധവത്കരണ പ്രചാരണജാഥ ആലുവയില്‍ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
അക്ഷയ അസോസിയേഷന് പ്രസിഡന്റ് മുട്ടം അബ്ദുള്ള, കോഓഡിനേറ്റര്‍ സുഷമ വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, ഡിജിറ്റല്‍ ലോക്കര്‍, ജന്‍ധന്‍ യോജന, ഇന്‍ഷുറന്‍സ്, ഭാരത്നെറ്റ്, ഇപോസ്റ്റ്, ഇഹോസ്പിറ്റല്‍, ബാങ്ക് ഇടപാടുകള്‍ തുടങ്ങി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അക്ഷയയിലൂടെ നല്കുന്ന വിവിധ സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി.
തെരുവുനാടകം, വീഡിയോ പ്രദര്‍ശനം എന്നിവ ഉള്‍പ്പെടുത്തിയുള്ള പ്രചാരണപരിപാടി ജില്ലയിലെ 38 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പര്യടനം നടത്തി ഡിസംബര്‍ ഒന്നിന് കറുകുറ്റിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."