വീട്ടുമുറ്റത്ത് ആപ്പിള്‍മരം കായ്ച്ചു
നെട്ടുര്‍: തണുപ്പുള്ളിടത്ത് കായ്ക്കുന്ന ആപ്പിള്‍ നെട്ടുരിലെ വിട്ടുമുറ്റത്തും കായ്ച്ചു. നെട്ടൂര്‍ നോര്‍ത്ത് തിരുനിലത്ത് സുധീറിന്റെ വീട്ടുമുറ്റത്താണ് 20 അടിയോളം ഉയരവും 15 സെന്റിമീറ്റര്‍ വണ്ണവുമുള്ള നാല് വര്‍ഷം പ്രായവുമുള്ള ആപ്പിള്‍ മരം കായ്ച്ചത്.
വ്യാപാരി വ്യവസായ ഏകോപന സമിതി നെട്ടൂര്‍ യൂനിറ്റ് സെക്രട്ടറിയാണ് സുധീര്‍. നാല് വര്‍ഷം മുമ്പ് സമിതിയുടെ പഠന ക്യാംപില്‍ പങ്കെടുക്കാനായി മൈസൂറില്‍ ചെന്നപ്പോഴാണ് ഒരടി പൊക്കവും രണ്ട് ഇലകളും മാത്രമുള്ള ആപ്പിള്‍ തൈവില്‍പനക്ക് വച്ചിരിക്കുന്നത് കണ്ടത്. അവിടെ നിന്നും വാങ്ങിയ ചെടിയാണു വീട്ടുമുറ്റത്ത് നട്ടത്.ആദ്യത്തെ ഒരു വര്‍ഷംചാണകവും ചാരവും വളമായി നല്‍കി. രാവിലേയും വൈകിട്ടും വെള്ളം ഒഴിക്കുകയും ചെയ്തു.
കായ്ക്കുമെന്നു പ്രതീക്ഷയില്ലാതിരുന്നതിനാല്‍ പിന്നീട് വളമോ വെള്ളമോ നല്‍കിയില്ല. എന്നാല്‍ കായ് വിരിഞ്ഞതോടെ കൂടുതല്‍ പരിചരണം നല്‍കി മരം സംരക്ഷിക്കുവാനുള്ള ശ്രമത്തിലാണ് സുധീര്‍.
ആപ്പിളിന് പുറമെ മുന്തിരി, ഓറഞ്ച്, ചൈനീസ് ഓറഞ്ച്, ധാരാളമായി വിളവ് ലഭിക്കുന്ന കുറ്റി കുരുമുളക് തുടങ്ങിയവയും വീട്ടുവളപ്പിലുണ്ട്. മരട് കൃഷിഭവന്റെ സഹായത്തോടെ ഇപ്പോള്‍ പച്ചക്കറി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് സുധീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."