നോട്ട് പരിഷ്‌കരണം: ജനകീയ സംവാദം സംഘടിപ്പിച്ചു
ആലപ്പുഴ : ജനങ്ങളെ പട്ടിണിയിലാക്കി നടത്തുന്ന പരിഷ്‌കാരങ്ങള്‍ സേഛ്വാതിപതികള്‍ക്കെ കഴിയൂ എന്ന് സോളിഡാരിറ്റി സംഘടപ്പിച്ച സംവാദം അഭിപ്രായപ്പെട്ടു.
നോട്ട് പിന്‍വലിക്കാന്‍ പരിഷകരത്തിലൂടെ രാജ്യത്തെ മൊത്തത്തില്‍ അപകടത്തില്‍ നയിക്കാന്‍ മാത്രമെ ഭരണകൂടത്തിന് കഴിഞ്ഞുള്ളു. ക്ഷമിക്കണം എന്ന് പറയുന്ന സംഘപരിവാര്‍ രാജ്യത്തെ വെല്ലുവിളിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഭരണകൂടം ഇപ്പോള്‍ ചെയ്യുന്നതാണ് രാജ്യദ്രോഹം എന്ന് സംവാദം വിലയിരുത്തി.നോട്ട് പിന്‍വലിക്കലിക്കല്‍ കള്ളപ്പണം തടയാനോ, രാഷ്ട്രീയ ഗിമ്മിക്കോ?എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ജനകീയ സംവാദം സംഘടപ്പിച്ചത്.
ചെത്ത് തൊഴിലാളി ഓഫിസിന് സമീപം നടന്ന സംവാദത്തില്‍ സി.പി.ഐ സംസ്ഥാന എക്‌സികൂട്ടീവ്അംഗം ജോതിഷ്, ഡി.സി.സി പ്രസിഡന്റ് എ.എ.ശുക്കൂര്‍, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണന്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ഹരിദാസ് , വ്യാപാരി വ്യവസായി ജില്ല പ്രസിഡന്റ് അഷറഫ്, ഷംസുദ്ദീന്‍ സെലക്ട്, തുടങ്ങിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം യു ഷൈജു വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.എ ഫയാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ റാഷിദ് സ്വാഗതവും ജില്ലാ സമിതിയംഗം ഫസലുദ്ധീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."