HOME
DETAILS
MAL
വാഹനാപകടങ്ങളില്‍ ജീവന്‍പൊലിഞ്ഞവരെ നാളെ അനുസ്മരിക്കും
backup
November 19 2016 | 05:11 AM
കോഴിക്കോട്: നഗരത്തില്‍ വാഹനാപകടങ്ങളില്‍ ജീവന്‍പൊലിഞ്ഞ 133 പേരെ നാളെ ബി.ഇ.എം ജി.എച്ച്.എസ്.എസില്‍ നടക്കുന്ന ചടങ്ങില്‍ അനുസ്മരിക്കും. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ട്രോമാ കെയറാണ് ഐക്യരാഷ്ട്രസഭ അംഗീകരിച്ച അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 302പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചുവെന്ന് ട്രോമാകെയര്‍ പ്രസിഡന്റ് ആര്‍. ജയന്ത്കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ട്രോമാകെയര്‍ ഭാരവാഹികളായ കെ.ടി രഘുനാഥ്, ക്യാപ്റ്റന്‍ ദിന്‍കര്‍ കരുണാകരന്‍, അഡ്വ. സി.എം പ്രദീപ്കുമാര്‍, ഇ.ആര്‍ സത്യകൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."