കറന്‍സി പരിഷ്‌കാരം പിന്‍വലിക്കണം: സി.എച്ച് റഷീദ്
ചാവക്കാട്: കളളപ്പണം കണ്ടുകെട്ടുമെന്ന രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ജനങ്ങളെ കുത്തുപാളയെടുപ്പിക്കുന്ന പ്രധാനമന്ത്രി രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണെന്നും സമൂഹത്തിലെ സര്‍വ്വമേഖലകളേയും നിശ്ചലമാക്കി നടത്തുന്ന ഈ പരിഷ്‌കരണം എത്രയും വേഗം പിന്‍വലിക്കണമെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി അഞ്ചങ്ങാടിയില്‍ സംഘടിപ്പിച്ച സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷനായി. യോഗത്തില്‍ മുസ്‌ലിം ലീഗ് മണ്ഡലം നേതാക്കളായ സുബൈര്‍ തങ്ങള്‍, പി.കെ ബഷീര്‍, പഞ്ചായത്ത് ലീഗ് നേതാക്കളായ ആര്‍.കെ ഇസ്മായില്‍, സി.സി മുഹമ്മദ്, പി.എം മുജീബ്, യൂത്ത് ലീഗ് നേതാക്കളായ വി.എം മനാഫ്, വി.പി മന്‍സൂറലി, നൗഷാദ് തെരുവത്ത്, സി.എം ഇസ്മയില്‍, എ.എച്ച് സൈല്‍ല്‍ ആബിദ്, ടി.ആര്‍ ഇബ്രാഹിം, പി.എച്ച് തൗഫീഖ്, ഇന്‍തികാഫ് ആലം, സി.കെ സിദ്ധീഖ് കെ.എം.സി.സി നേതാക്കളായ ആര്‍.എസ് ഷെഹീം, പി.കെ അബൂബക്കര്‍, പി.എ അഷ്ഖറലി, ആര്‍.എസ് മുഹമ്മദ്‌മോന്‍, പി.കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.വി ഉമ്മര്‍കുഞ്ഞി സ്വാഗതവും, ട്രഷറര്‍ വി.പി ബക്കര്‍ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."