നോട്ട് നിരോധനം: സഹകരണ ബാങ്കുകള്‍ സുപ്രിംകോടതിയിലേക്ക്
തിരുവനന്തപുരം: നോട്ട് നിരോധത്തിന്റെ മറവില്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ സുപ്രീംകോടതിയില്‍ യോജിച്ച നിയമപോരാട്ടം നടത്താന്‍ തീരുമാനം.
സഹകരണ ബാങ്ക് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നിക്ഷേപകരുടെ ദൈനം ദിന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബാങ്ക് ഗാരന്റി നല്‍കുന്നതുള്‍പ്പെടെ ബദല്‍മാര്‍ഗങ്ങള്‍ കൊണ്ടുവരാനും സഹകരണ മന്ത്രിയുടെയും ജില്ലാ സഹകരണ ബാങ്ക് പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനിച്ചു.
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്ന് സഹകരണമന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
ജില്ലാ സഹകരണ ബാങ്കുകളുടെ ഗാരന്റിയില്‍ കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ്, സിവില്‍ സപ്ലൈസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനം ജനങ്ങള്‍ക്കു ലഭ്യമാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
ഗ്രാമീണ്‍ ബാങ്കുകള്‍ക്ക് വരെ നോട്ട് മാറ്റത്തിന് അനുമതി നല്കിയപ്പോള് സഹകരണ ബാങ്കുകളെ ഒഴിവാക്കിയത് വിവേചനമാണെന്നും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."