നോട്ടുമാറ്റം: കെ.എസ്.ആര്‍.ടി.സിയെ മറയാക്കുന്നത് തടയണമെന്ന് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ മറയാക്കി വ്യക്തികളും സ്ഥാപനങ്ങളും അനധികൃതമായി 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനെതിരേ അധികൃതര്‍ രംഗത്ത്.
ലൈന്‍ഡ്യൂട്ടിയില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്ന സന്ദര്‍ഭങ്ങളിലല്ലാതെ പഴയ നോട്ടുകള്‍ മാറരുതെന്ന് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ബസിനുള്ളില്‍ യാത്രക്കാര്‍ എടുക്കുന്ന ടിക്കറ്റുകള്‍ക്കല്ലാതെ പഴയ നോട്ടുകള്‍ മാറുന്നത് ശ്രദ്ധയില്‍പ്പെടുകയോ, പരാതി ലഭിക്കുകയോ ചെയ്താല്‍ ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടി എടുക്കുമെന്നാണ് സര്‍ക്കുലര്‍.
പഴയ 500, 1000 നോട്ടുകള്‍ അനധികൃതമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനാല്‍ ലൈന്‍ഡ്യൂട്ടി, ക്യാഷ് കൗണ്ടറുകളിലും ജോലിചെയ്യുന്ന എല്ലാ വഭാഗം ജീവനക്കാരും ഇത്തരം പരാതികള്‍ക്ക് ഇടവരുത്തുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."