HOME
DETAILS
MAL
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: സൂത്രധാരനടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍
backup
November 19 2016 | 18:11 PM
കാസര്‍കോട്: അമേരിക്കന്‍ പൗരന്മാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ സംഘത്തിലെ രണ്ടു പേര് കൂടി അറസ്റ്റിലായി. മുംബൈ സത്താനഗര് ചിന്താക്യാംപിലെ സെയ്ഫ് അലിബാഗ്(28), ഉപ്പള പുത്തന്കുറയിലെ നിഷാദ്(30) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ കാസര്‍കോട് നഗരത്തില്‍ നിന്നാണ് കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലിസ് ഇവരെ പിടികൂടിയത്്. നേരത്തെ ഗള്‍ഫിലായിരുന്ന നിഷാദ് വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പു കേസില്‍ ഒന്നര വര്‍ഷം തടവുശിക്ഷ അനുഭവിച്ച ആളാണ്. മുംബൈ സ്വദേശി സെയ്ഫ് അലിബാഗ് ആണ് ഇന്ത്യയിലെ തട്ടിപ്പ് സംഘത്തിലെ സൂത്രധാരനായ ഉത്തര്‍പ്രദേശ് സ്വദേശിയുടെ കൂട്ടാളിയെന്നും പൊലിസ് സൂചിപ്പിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."