HOME
DETAILS
MAL
പണം നിക്ഷേപിക്കല്‍:ഇന്‍കം ടാക്സ് നിരീക്ഷണം ശക്തമാക്കി
backup
November 19 2016 | 19:11 PM
ന്യൂഡല്‍ഹി: വ്യക്തികളും സ്ഥാപനങ്ങളും വലിയ തോതില്‍ പണം നിക്ഷേപിക്കുന്നത് കണ്ടെത്താന്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് നടപടി ശക്തമാക്കി. നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് വലിയ തോതില്‍ പണം നിക്ഷേപമായി വരുന്നതിനെ ഇന്‍കം ടാക്സ് നിരീക്ഷിച്ചു വരികയാണ്.
വലിയ തോതില്‍ പണം നിക്ഷേപിക്കുന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ബാങ്കുകള്‍ക്ക് നേരത്തെതന്നെ നോട്ടിസ് നല്‍കിയിരുന്നു.
ഇതിനു പുറമെയാണ് ഇന്നലെയും ഇത്തരത്തില്‍ വീണ്ടും നോട്ടിസ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."