HOME
DETAILS
MAL
അന്ന് അച്ഛനോട് തോറ്റു, ഇന്ന് മകനോടും
backup
May 20 2016 | 02:05 AM
കൊടുങ്ങല്ലൂര്‍: അന്ന് അച്ഛനോട് തോറ്റു, ഇന്ന് മകനോടും. ഇരുപത്തി ഒമ്പത് വര്‍ഷം മുന്‍പ് അതായത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴില്‍ സി.പി.ഐയുടെ കരുത്തനായ നേതാവ് വി.കെ രാജനെ നേരിടാനായി കൊടുങ്ങല്ലൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ധനപാലന് ആ തെരഞ്ഞെടുപ്പില്‍ മൂവായിരത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
കാലം കടന്നു പോയപ്പോള്‍ മറ്റൊരു തെരഞ്ഞെടുപ്പില്‍ വി.കെ രാജന്റെ മകനെ നേരിടാനുള്ള നിയോഗം കെ.പി ധനപാലന് തന്നെയായിരുന്നു. പക്ഷെ ഫലം പരാജയം തന്നെയായി. 1987 ല്‍ സൃഷ്ടിച്ച പ്രചാരണ തരംഗം 2016ല്‍ ആവര്‍ത്തിക്കാന്‍ ധനപാലന് ആയില്ലതാനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."